ആനി മരിയ ജോസഫ്‘ഇതിലെവനാടീ നല്ല ചരക്ക്…?’ മൂന്നു സുന്ദരന്‍മാരുടെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങള്‍ എനിക്കു മുമ്പിലേക്ക് നീക്കിയിട്ടുകൊണ്ട് ആനി മരിയ ജോസഫ് ചോദിച്ചു. വഴവഴുത്തൊരു പാമ്പ് പൊടുന്നനെ നഗ്നമായ ഉടലില്‍ വീണാലെന്നവണ്ണം ഞാന്‍ ഞെട്ടി. മൂന്നു ചിത്രങ്ങളിലും നായകനോടിഴുകിച്ചേര്‍ന്ന് ആനി മരിയ ജോസഫ് ഉണ്ടായിരുന്നു, വിടര്‍ന്ന ചിരിയോടെ. ആണ്‍ബോധത്തിന്റെ നിഘണ്ടുവില്‍ ഉടല്‍ഭംഗിയുള്ള പെണ്ണിനെ സൂചിപ്പിക്കുന്ന സവിശേഷപദമായ ‘ചരക്ക്’ തിരിച്ചും പ്രയോഗിക്കപ്പെടുമെന്നതായിരുന്നു എന്റെ അമ്പരപ്പിന്റെ മറ്റൊരു കാരണം. ഭാഷയുടെ വിചിത്രമായ ഈ ലിംഗനീതിയുടെ സാധ്യത അന്നുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല. […]